അഫ്ഗാനില്‍ താലിബാന്റെ പകപോക്കല്‍; മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു ക്രൂരമര്‍ദ്ദനം. ചിത്രങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ച് ലോകം !

കാബൂള്‍: ഭരണം പിടിച്ചടക്കിയ താലിബാന്‍ അഫ്ഗാന്‍ ജനങ്ങളില്‍ കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സ്ത്രീ സ്വാതന്ത്രത്തിന് വിലങ്ങിട്ട പിന്നാലെ ഇതാ മാദ്ധ്യമങ്ങളെ നിശബ്ദരാക്കുവാനുള്ള ശ്രമങ്ങളും താലിബാന്‍ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കാബൂളില്‍ വനിതകളടക്കം നിരത്തിലിറങ്ങി പ്രതിഷേധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകരെ അതി ക്രൂരമായാണ് താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചത്.

ശരീരമാകെ മര്‍ദ്ദനമേറ്റ അടയാളങ്ങളുമായി നില്‍ക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ലോകത്തെ നടുക്കുന്നതാണ്. കാബൂളിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വനിതകളടക്കം നിരവധി അഫ്ഗാനികളാണ് താലിബാന്‍ സര്‍ക്കാരിനെതിരെയും, പാകിസ്ഥാനെതിരെയും പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ ആകാശത്തേയ്ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയും, അവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും, മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.