ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ ബാഹുബലി താരം റാണാ ദഗുബാട്ടി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഹൈദരാബാദിലെ ഇഡി ഓഫീസിലാണ് റാണ ഹാജരായത്.
ഇഡി ഓഫീസില്‍ എത്തിയ താരത്തെ മാധ്യമങ്ങള്‍ വളഞ്ഞ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു, എന്നാല്‍ മറുപടി പറയാന്‍ റാണ വിസമ്മതിക്കുകയായിരുന്നു.
സംവിധായകന് പുരി ജഗന്നാഥിന് ശേഷം ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തുന്ന നാലാമത്തെ താരമാണ് റാണ. അതിന് മുമ്പ് നടി ചര്‍മ്മെ കൗര്‍, നടി രാകുല്‍ പ്രീത് സിങ്ങ് എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

