മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലചുവയുള്ള മെസേജ്; എന്‍.പ്രശാന്തിനെതിരെ എഫ്ഐര്‍ആര്‍ !

കൊച്ചി: എന്‍.പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് പാലാരിവട്ടം പൊലീസാണ് പ്രശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശമയച്ചെന്ന പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാട്‌സ്പ്പിലൂടെ മോശമായ സന്ദേശമയെച്ചെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു.

ആഴക്കടല്‍ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സി (കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍) എംഡിയായ എന്‍ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് അശ്ലീലചുവയുള്ള സ്റ്റിക്കര്‍ അയച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

പത്രത്തിലൂടെ ഇത് വാര്‍ത്തയാവുകയും, ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവരികയും ചെയ്തപ്പോള്‍, മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.