ലണ്ടന്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ വിജയനേട്ടം കൊയ്ത ഇന്ത്യന്‍ ടീമില്‍ മറ്റൊരു അഭിമാന നേട്ടം കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗതയേറിയ 100 വിക്കറ്റ് നേടി ഇന്ത്യന്‍ പേസ് ബൗളറായി ജസ്പ്രീത് ബുംറ റെക്കോര്‍ഡിട്ടു
24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ബുംറ 100 വിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരം കപില്‍ ദേവിനെ മറികടന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. 25 ടെസ്റ്റിലാണ് കപില്‍ 100 വിക്കറ്റ് കയ്യിലാക്കിയത്. ഇര്ഫാന് പത്താന്(28), മുഹമ്മദ് ഷമി(29), ജവഗല്‍ ശ്രീനാഥ് (30) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

