ഓവല്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒല്ലീ പോപ്പിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ലീഡ് നേടിയത്.
290 റണ്ണെടുത്ത് 99 റണ്‍സ് ലീഡാണ് ഇംഗ്ലീഷുകാര്‍ നേടിയത്, പോപ്പ് 81 റണ്ണെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 191നാണ് അവസാനിച്ചത്.
ഒരുഘട്ടത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പതറിയ ഇംഗ്ലണ്ട് പോപ്പിന്റെ ബലത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. പോപ്പും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ ബൗളിങ് നിര നിഷ്പ്രഭമായി.
ബെയര്‍സ്റ്റോയെ (37) വിക്കറ്റിനുമുന്നില്‍ കുരുക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ആശ്വാസം നല്‍കിയെങ്കിലും പിന്നീടെത്തിയ മൊയീന്‍ അലിയും പിടിച്ചുനിന്നു. പോപ്പുമായി ചേര്‍ന്ന് 71 റണ്ണാണ് കൂട്ടിച്ചേര്‍ത്തത്.
രവീന്ദ്ര ജഡേജയാണ് (35) അലിയെ മടക്കിയത്. പോപ്പിനെ ശര്‍ദുള്‍ താക്കൂര്‍ പുറത്താക്കിയെങ്കിലും അവസാന ഘട്ടത്തില്‍ ക്രിസ് വോക്‌സ് (50) തകര്‍ത്തടിച്ചു. വോക്‌സ് റണ്ണൗട്ടാവുകയായിരുന്നു. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുമ്രയും ജഡേജയും രണ്ട് വീതം വിക്കറ്റെടുത്തു.

