കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി കേസിൽ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിൽ ചേർത്തത്.

ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി. കേസിന്റെ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു.

അതേസമയം കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്ക് തിരികെ നൽകാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതിയുടെ പ്രവർത്തനം.