കൊച്ചി: മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. ആ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായാണ് ജലീൽ ഇഡി ഓഫീസിലെത്തിയതെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് ജലീൽ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്. തുടർന്നാണ് തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കാനായി ജലീൽ എൻഫോഴ്‌സ്‌മെന്റിന് മുന്നിലെത്തിയത്.

