ന്യൂഡല്‍ഹി: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലുമായി ചൊവ്വാഴ്ച ദോഹയില്‍ വെച്ച് ചര്‍ച്ച നടത്തിയ താലിബാന്‍ പ്രതിനിധി 1970 -കളുടെ അവസാനത്തിലും 1980 -കളുടെ തുടക്കത്തിലും ഇന്ത്യന്‍ സൈന്യത്തിന് കീഴില്‍ പരിശീലനം ലഭിച്ചയാള്‍.
അഫ്ഗാനിസ്ഥാനില്‍ അധികാരം ഏറ്റെടുത്ത തീവ്രവാദ ഗ്രൂപ്പിലെ ഏഴ് പേരെ വിളിച്ചവരില്‍ ഒരാളായ ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് വിമത ഗ്രൂപ്പിന്റെ പ്രധാന നയതന്ത്രജ്ഞനാണ്.
താലിബാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതായി ഇന്ത്യ സമ്മതിക്കുന്നത് ഇതാദ്യമാണ്. അംബാസഡര്‍ മിത്തല്‍ ഖത്തറിലെ താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി സ്റ്റാനിക് സായിയെ കണ്ടതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. അവര്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ കൂടിക്കാഴ്ച നടത്തി.
1979 നും 1982 നും ഇടയില്‍ സ്റ്റാനിക്‌സായ് ഇന്ത്യന്‍ സൈന്യത്തില്‍ പരിശീലനം നേടി – നൗഗാവിലെ ആര്‍മി കേഡറ്റ് കോളേജില്‍ മൂന്ന് വര്‍ഷം ജവാനായും തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പരിജ്ഞാനമുള്ള അപൂര്‍വം താലിബാന്‍ നേതാക്കളില്‍ ഒരാളായ സ്റ്റെന്‍ക്സായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍ താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ഉപവിദേശകാര്യമന്ത്രിയായിരുന്നു സ്റ്റെന്‍ക്സായി.

