നിയമസഭയില്‍ തന്നെക്കുറിച്ച് പുകഴ്ത്തി സംസാരിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ തന്നെക്കുറിച്ച് പുകഴ്ത്തി സംസാരിക്കരുതെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സഭയില്‍ തന്നെക്കുറിച്ച് പുകഴ്ത്തലുകള്‍ നടത്തി സമയം കളയരുതെന്ന് ഡിഎംകെ എംഎല്‍എമാരോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കുന്ന ആറാമത് സംസ്ഥാനമാണ് തമിഴ്നാട്.