തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അതിനാല്‍ തന്നെ, ഈ ഞായറാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ഓണത്തോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ ശേഷം സംസ്ഥാനത്ത് കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.
കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്. രാജ്യത്തെ പകുതി കേസുകളും കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടി കനത്ത വിമര്‍ശനവും സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം നടത്തുന്നുണ്ട്.

