ആഭ്യന്തരയാത്രകളില്‍ ഇളവുമായി കേന്ദ്രം; വാക്സിനെടുത്തവര്‍ക്ക് RTPCR വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ സുഗമമാക്കാന്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം ഏകീകരിച്ചു.

രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്താന്‍ ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നും, പിപിഇ കിറ്റ് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.