ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ച് മലയാളിതാരം പി ആര്‍ ശ്രീജേഷും. വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ സവിത പൂനിയയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സിലെ മിന്നുന്ന പ്രകടനമാണ് പട്ടികയില്‍ ഇടം നേടാന്‍ താരങ്ങളെ സഹായിച്ചത്.
അതേസമയം, പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍പ്രീത് സിംഗും ഗുര്‍ജീത് കൗറും ഇടം നേടിയിട്ടുണ്ട്. റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഷര്‍മിള ദേവിയും, മികച്ച പരിശീലനുള്ള പുരസ്‌കാര പട്ടികയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുടെ കോച്ചുമാരും ഉള്‍പ്പെട്ടിട്ടുണ്ട്.
വോട്ടെടുപ്പിലൂടെയാകും വിജയികളെ നിശ്ചയിക്കുക. അന്‍പത് ശതമാനം വോട്ടുകള്‍ ദേശീയ അസോസിയേഷനുകളും 25 ശതമാനം വീതം വോട്ടുകള്‍ മാധ്യമ പ്രവര്‍ത്തകരും താരങ്ങളും ആരാധകരുമാണ് രേഖപ്പെടുത്തുക. അടുത്തമാസം അവസാനം ജേതാക്കളെ പ്രഖ്യാപിച്ചേക്കും.