സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും; ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സർക്കാർ സ്വീകരിച്ചത്. അടുത്ത ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗൺ ആയിരിക്കുമെന്ന് കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനം. കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. ഡബ്ല്യുഐപിആർ മാനദണ്ഡത്തിലും മാറ്റമൊന്നും ഏർപ്പെടുത്തിയിട്ടില്ല.

ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്നും നിലവിലെ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാനായി കർശന പരിശോധന നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്‌സിനേഷൻ വർധിപ്പിക്കുക, പരിശോധന വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക എന്ന പൊതുതീരുമാനമാണ് അവലോകന യോഗത്തിൽ സ്വീകരിച്ചിരിക്കുന്നത്.