ന്യൂഡല്‍ഹി: താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന് എംപി നരേന്ദര്‍ സിംഗ് ഖല്‍സ. താലിബാനില്‍ നിന്ന് ഇന്നലെ രാത്രിയാണ് നരേന്ദര്‍ അടക്കമുള്ളവരെ വ്യോമസേന രക്ഷിച്ചത്.
സമര്‍ത്ഥമായ നയതന്ത്ര നീക്കങ്ങളിലൂടെയാണ് സിഖുകാര്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതമായി ഇന്ത്യ നാട്ടിലെത്തിച്ചത്. 222 ഇന്ത്യാക്കാരെയാണ് സുരക്ഷിതരായി ഇന്ന് ജന്മനാട്ടിലെത്തിച്ചത്.
ശേഷിക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുന്നതായാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.

