തിരുവനന്തപുരം: ബസില്‍ കളഞ്ഞുകിട്ടിയ ബാഗില്‍ തോക്കും, വെടിയുണ്ടയും, പാസ്പോര്‍ട്ടും. കിളിമാനൂര്‍ കെ എസ് ആര് ടി സി ഡിപ്പോയിലെ ആര്‍ടിസി 99 നമ്പര്‍ ബസില്‍ നിന്നാണ് ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടുന്നത്.
തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടക്ടര്‍ക്ക് ലഭിച്ചത്. ഉടന്‍ തന്നെ കണ്ടക്ടര്‍ ബാഗ് കിളിമാനൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.
തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീയുടെ പേരിലുള്ള പാസ്പോര്‍ട്ടാണ് ബാഗില്‍നിന്ന് കണ്ടെത്തിയതെന്നാണ് സൂചന. ആര്യനാട് നിന്ന് കഴിഞ്ഞ ദിവസം 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ സ്ത്രീ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

