തിരുവനന്തപുരം: കേരളത്തനിമയില്‍ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കേരളീയ വേഷം ധരിച്ച് പൂക്കളത്തിനു മുന്നില്‍ നിന്നാണ് എല്ലാ മലയാളികള്‍ക്കും ഹാര്‍ദ്ദമായ ഓണാശംസകള്‍ നേരുന്നുവെന്ന് ഗവര്‍ണര്‍ അറിയിച്ചത്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

