തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റില്‍ തട്ടിപ്പ് നടന്നെന്ന് ആരോപണവുമായി കോണ്‍ഗ്രസ് എം എല്‍ എ പി ടി തോമസ്. ഓണക്കിറ്റിലേക്കുള്ള ഏലയ്ക്ക വാങ്ങിയതില്‍ എട്ടുകോടിയുടെ അഴിമതി നടന്നുവെന്നാണ് പി ടി ആരോപിക്കുന്നത്.
കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാര്‍ വഴിയാണ് ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക സംഭരിച്ചതെന്നും, അതിനാല്‍ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
അതേസമയം, ഓണത്തിന് മുമ്പ് കിറ്റുകള്‍ എല്ലാവര്ക്കും നല്കാന് കഴിയാത്തത് ഗുരുതര കൃത്യവിലോപമാണെന്ന ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കിറ്റ് ലഭിക്കാത്തതെന്നും, ജനങ്ങള്‍ നിരാശയിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

