എറണാകുളം: താരസംഘടനയായ ‘അമ്മ’യുടെ ഓണാഘോഷത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സാമൂഹ്യഅകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയുമുള്ള താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ബിന്ദു കൃഷ്ണ തന്റെ ഫേസ്ബുക്കില്‍ വിമര്‍ശനം അറിയിച്ചിരിക്കുന്നത്.
‘സാമൂഹ്യഅകലവും മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫെക്ട് ഓക്കെ… കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും,പിഴയും.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും… മച്ചാനത് പോരെ…’, എന്നാണ് ബിന്ദു കൃഷ്ണയുടെ കുറിപ്പ്.
കൊച്ചിയിലെ താരസംഘടനയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്.

