കര്‍ഷകരില്‍ നിന്നും പണപ്പിരിവ്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് കര്‍ശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ഇടുക്കിയിലെ ഏലം കര്‍ഷകരില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തിയതില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.
അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്‌സ് പി കെ കേശവന്‍ ഐ എഫ് എസി നെ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സിഎച്ച്ആര്‍ നിയമം ആയുധമാക്കി വനം വകുപ്പ് ജീവനക്കാര്‍ പണം പിരിവ് നടത്തുന്നുവെന്ന ഏലം കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
ഓണ ചെലവിനെന്ന് ചൂnക്കാട്ടി ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്നാണ് കര്‍ഷകര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് പരാതി നല്‍കിയിരിക്കുന്നത്.