നെയ്റോബി: കെനിയയില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്കു വെങ്കലം. ഭാരത് ശ്രീധര്‍, പ്രിയാ മോഹന്‍, സുമി, കപില്‍ എന്നിവരാണു മത്സരിച്ചത്. 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ മൂന്ന് മിനിറ്റ് 20.60 സെക്കന്‍ഡിലാണ് അവര്‍ ഓടിയെത്തിയത്.
നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി. 150 മീറ്റര്‍ ബാക്കി നില്‍ക്കെ നൈജീരിയയും പോളണ്ടും ഇന്ത്യയും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമായിരുന്നു. അവസാന 50 മീറ്ററില്‍ നൈജീരിയ പിടിമുറുക്കി. മൂന്ന് മിനിറ്റ് 19.70 സെക്കന്‍ഡിലാണു നൈജീരിയ സ്വര്‍ണം നേടിയത്. പോളണ്ട് മൂന്ന് മിനിറ്റ് 19.80 സെക്കന്‍ഡില്‍ വെള്ളി നേടി. ഇന്ത്യയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണു കണ്ടത്.

