ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന് ആദ്യ ഡോസ് മാത്രമെടുത്തവര്‍ക്ക് ഡെല്‍റ്റാ വകഭേദത്തിനെതിരെ ഫലപ്രദമായിരിക്കില്ലെന്ന് പഠനറിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. റിപ്പോര്‍ട്ട് അനുസരിച്ച് 30 ദിവസത്തെ ഇടവേളയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സിനും എടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും ഡെല്‍റ്റയില്‍ നിന്നും സംരക്ഷണം ലഭിച്ചപ്പോള്‍, ഒറ്റ ഡോസ് വാക്സിന് മാത്രം എടുത്തവര്‍ രോഗബാധിതരായിരുന്നു.
നേരിയ രോഗലക്ഷണം മാത്രമുണ്ടായിരുന്നവരില് കൊവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 28 ശതമാനം മാത്രമായിരുന്നു. അതേസമയം കടുത്ത രോഗലക്ഷണങ്ങളുണ്ടായിരുന്ന രോഗികളില്‍ 67 ശതമാനവും ഓക്സിജന്‍ ആവശ്യമായി വന്ന ഗുരുതര രോഗികളില്‍ 76 ശതമാനവും കൊവിഷീല്‍ഡ് ഫലപ്രദമായിരുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു.
മാത്രമല്ല, രണ്ട് ഡോസ് എടുത്തവരില്‍ മരണനിരക്കും 97 ശതമാനത്തോളം കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2716 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ ജേര്‍ണല്‍ ഒഫ് ഇന്റേണല്‍ മെഡിസിന് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

