ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹോക്കിയുടെ ഭാവി ശോഭനമാണെന്ന് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആതിഥേയത്വം വഹിച്ച ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു മന്‍പ്രീത് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
2008ല്‍ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ പോലും ഹോക്കി ടീമംഗങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ലോക റാങ്കിംഗില്‍ ഇന്ത്യ മെച്ചപ്പെട്ടുവെന്നും എല്ലാത്തിനും അതിന്റേതായ സമയം ആവശ്യമാണെന്നും മന്‍പ്രീത് വ്യക്തമാക്കി. ചടങ്ങില്‍ ഇന്ത്യന്‍ പുരുഷ -വനിതാ ഹോക്കി ടീമുകള്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.
ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ മെഡല്‍ നേടാന്‍ ഇന്ത്യക്ക് 41 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. ടോക്കിയോയില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചാണ് ചരിത്രം തിരുത്തിക്കുറിച്ച് വെങ്കലം നേടിയത്.

