തിരുവനന്തപുരം : അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടെന്ന് ശശി തരൂര്‍ എംപി. കാബൂളും പിടിച്ചടക്കിയ സന്തോഷത്തില്‍ കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യത്തില്‍ മലയാളം സംസാരിക്കുന്നത് വ്യക്തമായി കേള്‍ക്കാം. ഇത് ചൂണ്ടിക്കാട്ടിയാണ് താലിബാനിലെ മലയാളി സാന്നിദ്ധ്യം ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തില്‍ തീവ്രവാദികളൊരാള്‍ പറയുന്നതായാണ് വീഡിയോയില്‍ അവ്യക്തമായി കേള്‍ക്കാനാവുന്നത്. ദൃശ്യമനുസരിച്ച് ആ താലിബാന്‍ കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

