സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം, വനിതകള്‍ക്ക് തുല്യത; വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി !

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തില്‍ വനിതകള്‍ക്കായി ഗംഭീര പ്രഖ്യാപനങ്ങള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലകളിലും വനിതകള്‍ക്ക് തുല്യത ഉറപ്പാക്കുമെന്നും, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.

സൈനിക സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ കത്തെഴുതിയിട്ടുണ്ട്, രാജ്യത്തെ എല്ലാ സൈനിക സ്‌കൂളുകളും രാജ്യത്തെ പെണ്‍മക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മോദി വ്യക്തമാക്കി.

സായുധ സേനയില്‍ പ്രവേശിക്കുന്നതിന് ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 33 സൈനിക സ്‌കൂളുകളാണ് നിലവില്‍ രാജ്യത്തുള്ളത്.