ഓണത്തിന് അഡ്വാന്‍സ് ശമ്പളമില്ല, ഉത്സവബത്തയും ബോണസും മുടങ്ങില്ലെന്ന് ധനമന്ത്രി !

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ അഡ്വാന്‍സ് ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

എന്നാല്‍, ഓണത്തിന് ഉത്സവബത്തയും ബോണസും മുടങ്ങില്ലെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. മുന്‍കാലത്തെ പോലെ തന്നെ നിശ്ചിത ശമ്പളപരിധിയിലുള്ളവര്‍ക്കായിരിക്കും ബോണസ് നല്‍കുക.

നേരത്തെ, പൊതുമേഖല സംസ്ഥാപനങ്ങള്‍ക്കും, ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചിരുന്നു.