‘വാക്‌സിന്‍ മിക്‌സിംഗ്’ പഠനത്തിന് പച്ചക്കൊടി ! ആദ്യ ഡോസ് കൊവിഷീല്‍ഡും, രണ്ടാമത് കൊവാക്സിനും

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകളായ കൊവിഷീല്‍ഡും കൊവാക്സിനും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ)അംഗീകാരം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലാകും ‘വാക്‌സിന്‍ മിക്‌സിംഗ്’ സംബന്ധിച്ച് പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടത്തുക.

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയുടെ ഓരോ ഡോസ് ഉപയോഗിച്ച് വെല്ലൂരില്‍ 300 സന്നദ്ധ പ്രവര്‍ത്തകരിലാണ് പഠനം നടത്തുന്നത്. ഒരു ഡോസ് കൊവിഷീല്‍ഡും അടുത്ത ഡോസ് കൊവാക്സിനുമാണ് കുത്തിവെക്കുക.

കൊവിഡിനെതിരെ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസ് വീതം സ്വീകരിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.