കീര്‍ത്തി സുരേഷിന് തെലുങ്കില്‍ തിരക്കേറുന്നു, ചിരഞ്ജീവിയുടെ അനുജത്തിയായി അടുത്ത ചിത്രം !

മലയാളിയായ തെന്നന്ത്യന്‍ സൂപ്പര്‍ നടി കീര്‍ത്തി സുരേഷ് തെലുങ്കിലെ മെഗാതാരം ചിരഞ്ജീവിയുടെ അനുജത്തിയാകാനൊരുങ്ങുന്നു. മെഹര്‍ രമേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കീര്‍ത്തി ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്.

ഒക്ടോബര്‍ അവസാന ആഴ്ചയിലാവും ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും. തെലുങ്കിലെ യുവ സൂപ്പര്‍ താരം മഹേഷ്ബാബുവിന്റെ നായികയായി സര്‍ക്കാരുവാരി പാട്ടയെന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് ഇപ്പോഴഭിനയിക്കുന്നത്.

മലയാളത്തിലെ നിത്യഹരിത നായികയായി അറിയപ്പെടുന്ന മേനകാ സുരേഷിന്റെ മകള്‍ കൂടിയാണ് കീര്‍ത്തി സുരേഷ്.