ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈയില്‍ താമസിക്കുന്ന മലയാളിയായ ദിനേശ് മേനോനാണ് ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നേകാല്‍ കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണ് മാണി സി കാപ്പനെതിരായ ആരോപണം.
ദിനേശിന്റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തതിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ മാണി സി കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി കേസെടുത്തിരുക്കുന്നത്. പ്രാഥമികമായി കുറ്റങ്ങള്‍ നില നില്‍ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

