ടോക്കിയോ: ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യ പൊരുതി തോറ്റു. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യയുടെ തോല്‍വി.
അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ടിക്കറ്റിന് വഴിയൊരുക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇന്ത്യയ്ക്കൊപ്പമെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ ആരും ഗോളടിച്ചില്ല. എന്നാല്‍, അവസാന ക്വാര്‍ട്ടറില്‍ അലക്സാണ്ടര്‍ ഹെന്‍ട്രിക്സ് രണ്ട് ഗോളടിച്ച് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.
ഇന്ത്യന്‍ നിരയില്‍ മന്‍ദീപ് സിംഗും, ഹര്‍മന്‍ പ്രീത് സിംഗുമാണ് ഗോളുകള്‍ നേടിയത്. ഇനി വെങ്കലത്തിനായി ഇന്ത്യയ്ക്ക് മത്സരിക്കാം.

