ഗൂഗിള്‍ മീറ്റുകള്‍ ഇനി ലാപ്ടോപ്പിലോ, കമ്പ്യൂട്ടറിലോ, മാക്ബുക്കിലോ ചേരാം, വെബ് ആപ്പ് അവതരിപ്പിച്ചു

കോവിഡ് ലോക്ക്ഡൗണില്‍ വീടുകള്‍ക്കുള്ളിലായിപ്പോയ ലോകത്തെ ഒത്തു ചേര്‍ക്കാന്‍ ഏറ്റവും ഉപകരിച്ച ആപ്പായിരുന്നു ഗൂഗിള്‍ മീറ്റ്. ഇപ്പോഴിതാ ഗൂഗിള്‍ മീറ്റ് വെബ് ആപ്പും അവതരിപ്പിച്ചിരിക്കുകയാണ്.

ലാപ്ടോപ്പിലോ, കമ്പ്യൂട്ടറിലോ, മാക്ബുക്കിലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും സാധിക്കും. വിന്‍ഡോസ്, മാക് ഒഎസ്, ക്രോം ഒഎസ്, ലിനക്സ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും ഗൂഗിള്‍ മീറ്റ് പ്രവര്‍ത്തിപ്പിക്കാനാകും.

ഗൂഗിള്‍ വര്‍ക്ക് സ്പൈസ് ഉപഭോക്താക്കള്‍ക്കും ജി സ്യൂട്ട് ബേസിക്ക്, ബിസിനസ് ഉപഭോക്താക്കള്‍ക്കും മാത്രമല്ല, വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്കും വെബ് ആപ്പ് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

ഇനി ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് വേര്‍ഷന്‍ ആയിരുന്നാല്‍ തന്നെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ വേര്‍ഷന്‍ 73 ലും അതിനു മുകളിലുള്ളവ പ്രവര്‍ത്തിക്കുന്ന ഏത് സിസ്റ്റത്തിലും ഗൂഗിള്‍ മീറ്റ് വെബ് ആപ്പ് പ്രവര്‍ത്തിക്കും.