ഇംഫാല്‍: ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ച് അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്റെ ധാരണപത്രത്തില്‍ ചാനുവിന്റെ ടീം ഒപ്പുവച്ചു.
മണിപ്പൂരി ഭാഷയിലാണ് ചിത്രീകരണം നടത്തുക. എന്നാല്‍, ഇംഗ്‌ളീഷിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും.
ശ്രുതി ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ആറുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കും.
ഇതിനായി, ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെണ്‍കുട്ടിയെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായി മാറിയത്.

