ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അദ്ധ്യക്ഷത പദവി ഇന്ത്യയ്ക്ക്. ചരിത്രത്തിലാദ്യമായാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുന്നത്. ഫ്രാന്‍സായിരുന്നു ജൂലായ് മാസത്തില്‍ അദ്ധ്യക്ഷ പദവി വഹിച്ചത്.
ഓഗസ്റ്റ് ഒന്‍പതിന് വെര്‍ച്വലായി നടക്കുന്ന സുരക്ഷാ കൗണ്‍സില്‍ യോഗം നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും. ഇത് രാജ്യത്തിന് വലിയ നേട്ടവും അംഗീകാരവുമാണെന്ന് ഇന്ത്യയില്‍ നിന്നുളള മുന്‍ യുഎന്‍ ക്ഷണിതാവ് സൈയദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി ഫ്രാന്‍സില്‍ നിന്ന് അദ്ധ്യക്ഷപദവി ഇന്ത്യക്കായി ഏറ്റെടുത്ത് നന്ദി അറിയിച്ചു. ലോകസമാധാനത്തിനും അന്താരാഷ്ട്ര സുരക്ഷയിലും ഇന്ത്യയില്‍ നിന്ന് വലിയ സംഭാവനയുണ്ടാകുമെന്ന് നന്ദി അറിയിച്ചുളള ട്വിറ്റില്‍ അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്ന്‍ ഇന്ത്യയെ സ്ഥാനലബ്ദിയില്‍ അഭിനന്ദിച്ചു. ഇന്ത്യയ്ക്ക് അദ്ധ്യക്ഷ പദവി ലഭിക്കാന്‍ ഫ്രാന്‍സിന്റെ സഹകരണമുണ്ടായിരുന്നു.

