ജനങ്ങള്‍ കോവിഡില്‍ വലയുമ്പോള്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്, ലോക കേരള സഭയ്ക്ക് അനുവദിച്ചത് ഒരു കോടി !

തിരുവനന്തപുരം: കേരളം കോവിഡില്‍ വലയുമ്പോള്‍ ലോക കേരള സഭയ്ക്ക് ഒരു കോടി അനുവദിച്ച് സര്‍ക്കാര്‍. 2021- 22 വര്‍ഷ കാലയളവില്‍ ഒരു കോടി രൂപ ചെലവില്‍ ലോക കേരളസഭ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വെബ്സൈറ്റ് മാനേജ്‌മെന്റ്, പബ്ലിസിറ്റി, മുന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍, ഇവന്റ് മാനേജ്‌മെന്റ്, അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും താമസം, ഭക്ഷണം, ഗതാഗതം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്.

ഇതിന് പുറമെ ഓള്‍ കേരള കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സാംസ്‌കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സര്‍വ്വ മേഖലകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴാണ് സംസ്ഥാനത്തിന്റെ ഈ അധികച്ചിലവ്.