കോവിഡ് ഭീതികള്‍ തൂത്തെറിഞ്ഞ് പഞ്ചാബ്; തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും !

ഛണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഓഗസ്റ്റ് രണ്ട് മുതല്‍ ക്ലാസ് ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെ 10 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്ത അദ്ധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്.