ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ മികച്ച പ്രകടനത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍. ക്വാര്‍ട്ടറില്‍ ഇന്ത്യ ബ്രിട്ടനെയാണ് നേരിടേണ്ടത്.
ഗ്രൂപ്പ് ബിയിലായിരുന്ന ഇന്ത്യ മികച്ച പ്രകടനത്തോടെ ആണ് ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. ഇതുവരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് ഇന്ത്യയ്ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.
എന്നാല്‍, ബ്രിട്ടന് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് ബ്രിട്ടന്‍ എത്തിയത്.
അതേസമയം, മത്സരത്തില്‍ സ്വര്‍ണം മെഡല്‍ കരസ്ഥമാക്കിയാല്‍ പഞ്ചാബ് സംസ്ഥാനത്തിലെ ടീമംഗങ്ങള്‍ക്ക് 2.25 കോടി രൂപ സമ്മാനം നല്‍കുമെന്ന് കായിക മന്ത്രി റാണ ഗുരുമിത് പറഞ്ഞു. 11 കളിക്കാര്‍ പഞ്ചാബില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ട്.

