കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് കനത്തതോല്‍വി. പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ ജയിച്ചിരുന്ന ടീമിന്റെ ക്യാംപിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ അടിതെറ്റിയ ഇന്ത്യന്‍ സംഘത്തെ അവസാന രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായ പരാജയമേല്‍പ്പിച്ചാണ് ലങ്കയുടെ ജയം.
അവസാന ടി20യില്‍ വെറും 81 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ഏഴ് വിക്കറ്റുകളും 33 പന്തുകളും ശേഷിക്കെ ശ്രീലങ്കന്‍ നിര ലക്ഷ്യം മറികടന്നു. 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹസരംഗയാണ് കളിയിലേയും പരമ്പരയിലേയും താരം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ലങ്കയുടെ സ്പിന്‍ കുരുക്കില്‍ തകരുകയായിരുന്നു. മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. വാനിന്ദു ഹസാരംഗ ആണ് ഇന്ത്യയെ എറിഞ്ഞു തകര്‍ത്തത്. 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് ആണ് താരം നേടിയത്.
ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ബാറ്റിങില്‍ രണ്ടക്കം കടന്നത്. 28 പന്തില്‍ 23 റണ്ണുമായി പുറത്താകാതെനിന്ന കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഗെയ്ക് വാദ് 14 റണ്‍സ് എടുത്തു. ഭുവനേശ് കുമാര്‍ 16 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പൂജ്യരായി മടങ്ങി. നിതീഷ് റാണ ആറ് റണ്‍സും ദേവ്ദത്ത് പടിക്കല്‍ 9 റണ്‍സും നേടി.

