ടിക്ക് ടോക്ക് നിരോധനത്തിനു ശേഷം തരംഗമായ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ പുതിയ അപ്‌ഡേഷന്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് റീല്‍സ് താരങ്ങള്‍ക്കായി ഇന്‍സ്റ്റ ഒരുക്കിയിരിക്കുന്ന പുതിയ ഫീച്ചര്‍. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുതിയ സവിശേഷതയെക്കുറിച്ച് ഇന്‍സ്റ്റാ അധികൃതര്‍ വെളിപ്പെടുത്തിയത്.
ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ആദ്യം 15 സെക്കന്റുകള്‍ മാത്രമായിരുന്നു വീഡിയോ ദൈര്‍ഘ്യം അനുവദിച്ചിരുന്നത്, പിന്നീട് സമീപകാലത്ത് 30 സെക്കന്റുകളായി ഷോര്‍ട്ട് വീഡിയോകളുടെ ദൈര്‍ഘ്യം ഉയര്‍ത്തുകയും ചെയ്തിരുന്നു.
30 സെക്കന്റുകളില്‍ കൂടുതലുള്ള റീല്‍സ് നിര്‍മിക്കാന്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് ദൈര്‍ഘ്യം സെറ്റ് ചെയ്യണം. അതിനായി ആദ്യം ആപ്പിലെ ഹോമില്‍ നിന്ന് വലതുവശത്തേക്ക് സൈ്വപ് ചെയ്ത് റീല്‍സ് റെക്കോര്‍ഡ് ചെയ്യാനുള്ള ഇന്റര്‍ഫേസിലേക്ക് പോവുക. ശേഷം സ്‌ക്രീനിലുള്ള ഡൗണ്‍ ആരോ തിരഞ്ഞെടുത്ത് അതിലുള്ള ‘ലെങ്ത് ഓപ്ഷനി’ല്‍ രണ്ടുതവണ ടാപ് ചെയ്താല്‍ 15 സെക്കന്റുകളില്‍ നിന്ന് 60 സെക്കന്റുകളായി ദൈര്‍ഘ്യം വര്‍ധിപ്പിക്കാം.

