പരിസ്ഥിതി സംരക്ഷണ ദിനത്തില്‍ വയനാട്ടിലെ പ്രകൃതി ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

മലപ്പുറം: ലോകപരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രകൃതി ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തിലെ കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങളാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വയനാട് എന്ന പേജിലൂടെ തമിഴ് കവി തിരുക്കുറളിന്റെ വരികള്‍ക്കൊപ്പമാണ് അദ്ദേഹം വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളും ചേര്‍ത്തിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് കരുവാരകുണ്ട് കല്‍ക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ തന്നെയാണ് കരുവാരകുണ്ട് കേരളാം കുണ്ട് വെള്ളച്ചാട്ടവും സ്ഥിതിചെയ്യുന്നത്.