കോവിഡില്‍ രാജ്യത്തിന് സഹായവുമായി ഹീറോയും, രോഗികള്‍ക്കായി ഒരുക്കിയത് 50 കിടക്കകള്‍ !

ന്യൂഡല്‍ഹി: കോവിഡിനെ ചെറുക്കാന്‍ രാജ്യത്തിന് സഹായവുമായി പ്രമുഖ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോര്‍കോര്‍പ്പ്. ഡല്‍ഹിയിലെ ആശുപത്രികളിലൊന്നില്‍ കോവിഡ് 19 വാര്‍ഡ് ഒരുക്കി നല്‍കിയിരിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് 50 കിടക്കകളുള്ള കോവിഡ് വാര്‍ഡ് ഹീറോ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ആരോഗ്യകുടുംബക്ഷേമ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാത്രമല്ല, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഹീറോ മോട്ടോര്‍കോര്‍പ്പ് പീപ്പിള്‍ ടു പീപ്പിള്‍ ഹെല്‍ത്ത് ഫൗണ്ടഷനുമായി പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.