ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇത്തവണത്തെ അരങ്ങേറ്റ ഇനം സ്‌കേറ്റ് ബോര്‍ഡിംഗില്‍ മെഡലുകള്‍ കരസ്ഥമാക്കി കുട്ടികള്‍. സ്വര്‍ണവും വെള്ളിയും നേടിയ താരങ്ങള്‍ക്ക് പ്രായം വെറും പതിമൂന്ന് മാത്രം, വെങ്കലം നേടിയത് പതിനാറുകാരിയും.
സ്വര്‍ണം ജപ്പാന്റെ മോമിജി നിഷിയയും വെള്ളി ബ്രസീലിന്റെ റെയ്‌സ ലീലിനുമാണ് കരസ്ഥമാക്കിയത്. ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. വെങ്കലം നേടിയത് ഫ്യൂന നകായാമയാണ്.
ഇതിനെ തുടര്‍ന്ന് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ഏറ്രവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമായി മോമിജി. 13 വര്‍ഷവും 330 ദിവസവുമാണ് സ്വര്‍ണം നേടുമ്പോള്‍ മോമിജിയുടെ പ്രായം.
അതേസമയം, ആധുനിക കാലത്ത് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് റെയ്സ സ്വന്തമാക്കിയിരിക്കുന്നത്. 13 വര്‍ഷവും 203 ദിവസവുമാണ് മെഡല്‍ നേടുമ്പോള്‍ റെയ്‌സയുടെ പ്രായം.