ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ; സ്വര്‍ണ പതക്കത്തില്‍ മുത്തമിട്ട് പ്രിയാ മാലിക്ക്

ബുടാപെസ്റ്റ്: രാജ്യത്തിന് അഭിമാനമായി ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. ബെലാറസ് താരം സിനിയ പറ്റാപോവിച്ചിനെ 5-0ന് നിലംപരിശാക്കിയാണ് 73 കിലോഗ്രാം വിഭാഗത്തില്‍ പ്രിയാ മാലിക്ക് സ്വര്‍ണ പതക്കത്തില്‍ മുത്തമിട്ടത്. ഹംഗറിയിലെ ബുടാപെസ്റ്റിലാണ് ഒരു വനിതാ താരം ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

കൂടാതെ, 43 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നു, 48 കിലോ വിഭാഗത്തില്‍ അമന്‍ ഗുലിയ, 80 കിലോ വിഭാഗത്തില്‍ സാഗര്‍ ജഗ്‌ളാന്‍ എന്നിവരും നേരത്തെ വിജയകിരീടം ചൂടിയിരുന്നു.

ഇതോടെ, അമേരിക്കയെ (143) പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തി(147). മൂന്നാം സ്ഥാനത്തെത്തിയ റഷ്യയ്ക്ക് 140 പോയിന്റാണ്‌ ലഭിച്ചത്.