ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സി സാദ്ധ്യതകള്‍ വിലയിരുത്താനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വന്തം ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പൈലറ്റ് പദ്ധതികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മറ്റ് രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയില്‍ കൈവരിച്ച വിജയകരമായ മുന്നേറ്റം മുന്‍നിര്‍ത്തിയാണ് ഇന്ത്യയും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC ) ഉപയോഗത്തില്‍ വരികയാണെങ്കില്‍ പണം അച്ചടിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുവാനും, ബാങ്കള്‍ തമ്മിലുള്ള് ഇടപാടുകള്‍ ഇല്ലാതാക്കുവാനും സാധിക്കും. ഇത് രാജ്യത്തിന്റെ തന്നെ സാമ്പത്തിക മേഖലയില്‍ വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്നതില്‍ സംശയമില്ല.
ജനസംഖ്യാനുപാതികമായും, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താതെയുമാണ് ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരുവാന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സികളുടെ കടന്നുകയറ്റവും, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയുമാണ് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി ആരംഭിക്കണമെന്ന തീരുമാനത്തില്‍ ഇന്ത്യ എത്തിയത്.

