ബോക്‌സോഫീസുകള്‍ തൂത്തുവാരിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനായി ഹൈദരാബാദില്‍ പടുകൂറ്റന്‍ സെറ്റ് ഒരുങ്ങുന്നു. പ്രശസ്ത കലാസംവിധായകന്‍ സുരേഷ് ശെല്‍വരാജനാണ് തെലുങ്ക് ലൂസിഫറിന്റെ സെറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ആഗസ്റ്റില്‍ ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ ചിരഞ്ജീവി അഭിനയിച്ച് തുടങ്ങും. നയന്‍താരയാണ് നായികയായി എത്തുന്നത്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എന്‍.വി. പ്രസാദ്, പരാസ് ജെയിന്‍, വക്കഡ, അപ്പറാവു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമന്‍.എസ് ആണ്.

