മഹാരാഷ്ട്രയിലും കേരളത്തിലും ജാഗ്രത തുടരണമെന്ന് നിർദ്ദേശം

covid

മുംബൈ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ. മഹാരാഷ്ട്രയിലും കേരളത്തിലുംകോവിഡ് വൈറസിന്റെ ‘ആർ’ ഘടകം (പുനരുൽപാദന/വ്യാപന നിരക്ക്) കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ദേശീയതലത്തിൽ കോവിഡ് കേസുകൾ വർധിക്കാൻ ഇത് കാരണമാകുമെന്നാണ് പ്രധാനമായും ആരോഗ്യ പ്രവർത്തകർ ആശങ്കപ്പെടുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും കടുത്ത ജാഗ്രത തുടരണമെന്നതിന്റെ സൂചനയാണ് ഉയർന്ന ‘ആർ’ മൂല്യമെന്നു വർധനവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഒരു രോഗിയിൽ നിന്ന് എത്ര പേരിലേക്കു പുതുതായി രോഗം പടരുന്നുണ്ടെന്നു കണക്കാക്കാനുള്ള അക്കാദമിക് സൂചകമാണ് ആർ. മഹാരാഷ്ട്രയിൽ 1.19 ലക്ഷം പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഞായറാഴ്ച 8,535 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് പകുതിയിൽ 0.79 ആയിരുന്നു മഹാരാഷ്ട്രയിലെ ആർ നിരക്ക്. ജൂൺ അവസാനത്തോടെ 0.89 വരെ ആർ നിരക്ക് ഉയർന്നു. മഹാരാഷ്ട്രയിലെ ആർ ഘടകം ഇപ്പോൾ ഒന്നിന് അടുത്താണെന്നാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ ആർ ഘടകം 1 പിന്നിട്ടു. സമീപകാല ഡേറ്റ സൂചിപ്പിക്കുന്നത് ഇത് അപകടകരമാംവിധം അതേയിടത്തുതന്നെ തുടരുന്നു എന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയതലത്തിൽ 0.95 ആണ് ആർ നിരക്ക്.