കവരത്തി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടിയുള്ള കോൺഗ്രസ് എം.പിമാരുടെ അപേക്ഷ നിരസിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് കോൺഗ്രസ് എംപിമാരുടെ അപേക്ഷ നിരസിച്ചത്. കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ എന്നിവരുടെ അപേക്ഷയാണ് നിരസിച്ചത്. എം.പിമാരുടെ സന്ദർശനം ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടർ സന്ദർശനാനുമതി നിഷേധിച്ചത്. രാഷ്ട്രീയ ലക്ഷ്യമാണ് സന്ദർശനത്തിന് പിന്നിലെന്നും കളക്ടർ വിശദമാക്കുന്നു.
ലക്ഷദ്വീപ് സന്ദർശിക്കാനുള്ള യാത്രാനുമതിയ്ക്കായി എംപിമാർ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പിലാക്കിയ പരിഷ്‌ക്കരണ നപടികൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.