നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമ്പോൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ജൂൺ 21 മുതൽ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയ ജില്ലകളിൽ നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

ഇക്കാര്യങ്ങൾ വിശദമാക്കി ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജസ്ഥാൻ, അസം, പശ്ചിമ ബംഗാൾ, കേരളം തുടങ്ങിയ 14 സംസ്ഥാനങ്ങൾക്കാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കൃത്യമായ വിലയിരുത്തൽ വേണമെന്നം അവലോകനം വേണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ആരോഗ്യമന്ത്രാലയെ സെക്രട്ടറി അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ടെസ്റ്റ്, ട്രാക്കിങ് ഉൾപ്പെടെയുള്ള അഞ്ച് തന്ത്രങ്ങളിൽ അധിഷ്ടിതമായി പ്രതിരോധം ശക്തിപ്പെടുത്താനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാതലത്തിലും ഉപജില്ലാ തലത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കേണ്ടതാണെന്നും കത്തിൽ വിശദമാക്കുന്നു.