ന്യൂഡൽഹി: ഫൈസർ വാക്സിന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സിഇഒ ആൽബർട്ട് ബോർളലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്എ-ഇന്ത്യ ചേംബർ ഓഫ് കോമേഴ്സ് വാർഷിക ഉച്ചക്കോടിയിൽ സംസാരിക്കവെയാണ് ആൽബർട്ട് ബോർല ഇക്കാര്യം അറിയിച്ചത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കനത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഫൈസർ 200 കോടി വാക്സിൻ നൽകും. ഇതിൽ 100 കോടി ഈ വർഷം തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഫൈസറിന് ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടൻ വാക്സിൻ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഫൈസർ, മൊഡേണ വാക്സിനുകൾ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയ്ക്ക് കരുത്ത പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിരവധി ജീവൻരക്ഷാ ഉപകരണങ്ങൾ ഫൈസർ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

