തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി നാളെ മുതൽ മദ്യവിൽപ്പന ആരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകൾ വഴി നേരിട്ടായിരിക്കും മദ്യവിൽപ്പന നടത്തുന്നത്. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹിക അകലം പാലിച്ചായിരിക്കും വിൽപ്പന നടത്തുക. ബാറുകളിൽ നിന്നും പാഴ്സലായി മദ്യം ലഭിക്കും.
ബെവ്ക്യൂ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി പ്രദേശങ്ങളിൽ മദ്യവിൽപ്പനയ്ക്ക് അനുമതിയില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമേ മദ്യവിൽപ്പന ഉണ്ടായിരിക്കുകയുള്ളു.

