തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൾ തുടങ്ങാൻ പദ്ധതിയിട്ട് കോൺഗ്രസ്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാതലത്തിൽ കോൺഗ്രസിന് രാഷ്ട്രീയ പഠനമില്ല. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് രാഷ്ട്രീയ പഠന സ്കൂളുകൾ തുടങ്ങുക മൂന്ന് മേഖലകളിലായിട്ടായിരിക്കും. കൊച്ചിയിലും കോഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയിലേക്ക് പോകുമെന്ന വാർത്തകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ വ്യാജ പ്രചാരണമാണ്. എത്രയോ കാലമായി സിപിഎം തനിക്കെതിരെ ഇക്കാര്യം പറയുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
ശബരിമല വിഷയത്തെ കുറിച്ചും സുധാകരൻ പ്രതികരിച്ചു. ആചാരണ സംരക്ഷണത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

