തിരുവനന്തപുരം : വന്യ ജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് വനം മന്ത്രി. എല്ലാവർക്കും നഷ്ട പരിഹാരം നൽകാൻ വനംവകുപ്പിന് ശേഷി ഇല്ലാത്തതിനാൽ പുതിയ സംവിധാനം കണ്ടെത്തുമെന്നും മന്ത്രി കൂട്ടിചേർത്തു. കേരളം മുഴുവൻ നടത്തിയ വന സൗഹൃദസദസ്സ് വഴി ലഭിച്ച വിവരങ്ങളിൽ നിന്നാണ് സർക്കാർ ഈ തീരുമാനം എടുത്തത്. വന്യ ജീവി ആക്രമണത്തിലൂടെ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുമെന്ന് വനം മന്ത്രി ഉറപ്പ് നൽകി. കൂടാതെ വന്യജീവികളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു. നഷ്ടപരിഹാരം, പ്രതിരോധ പ്രവർത്തനം, ഇൻഷുറൻസ് എന്നിവയിൽ ശുപാർശയ്ക്കായി സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
2023-07-10

